കാണിപ്പയ്യൂർ നാരായണൻ നമ്പുതിരി

പണ്ഡിതരാജ കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട് (1891-1981) വാസ്തുവിദ്യാ ശാസ്ത്രത്തിലെ പ്രഗത്ഭരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1891 ഏപ്രിൽ 20-ന് കുന്നംകുളം കാണിപ്പയ്യൂർ മനയിൽ കാണിപ്പയ്യൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെയും കാളി അന്തർജനത്തിന്റെയും ഒമ്പതാമത്തെ സന്തതിയായി ജനിച്ച അദ്ദേഹം പരമ്പരാഗത പ്രാഥമിക വിദ്യാഭ്യാസവും ഋഗ്വേദപഠനവും ഇല്ലത്തു തന്നെ പഠിച്ചു. തൃശ്ശൂരിലെ പ്രശസ്തമായ വേദപാഠശാലയിൽ ഋഗ്വേദത്തിൽ ഉപരിപഠനം നേടിയ അദ്ദേഹം മുതിർന്നവരുടെ ശിക്ഷണത്തിൽ സ്ഥപത്യവേദത്തിലും(വാസ്തു ശാസ്ത്രം) ജ്യോതിഷത്തിലും പ്രാവീണ്യം നേടി. ശാസ്ത്രീയാടിസ്ഥാനത്തിൽ തന്റെ ജീവിതത്തെ ചിട്ടപ്പെടുത്താൻ സഹായിച്ച ആയുർവേദവും അദ്ദേഹം പഠിച്ചു.

Showing the single result

WhatsApp chat