ധ്യാനശ്ലോകങ്ങൾ
₹250.00
ഓരോ മന്ത്രങ്ങളെ കൊണ്ട് ഉപാസന ചെയ്യുമ്പോഴും മനസ്സുകൊണ്ട് ചെയ്യേണ്ടതായ മൂർത്തി സങ്കല്പം ഓരോ വിധത്തിൽ ആകുന്നു. മന്ത്രങ്ങളിലെ ഋഷി അതാത് മന്ത്രത്തിന്റെ ദ്രഷ്ടാവാണ്. അവർ ആ മന്ത്രത്തെ ദർശിച്ച തോടുകൂടി തന്നെ അവരുടെ ദിവ്യ ചക്ഷസ്സ് കൊണ്ട് ആ മന്ത്രമൂർത്തിയുടെ സ്വരൂപത്തെയും പ്രത്യക്ഷമായി ദർശിച്ചിട്ടുണ്ട്. അങ്ങനെ പ്രത്യക്ഷമായി കണ്ട മാത്രയിൽ ഭക്തിപരവശന്മാരായിട്ട് തന്നെത്താൻ അറിയാതെ അവരുടെ ഹൃദയത്തിൽ നിന്നും നിർഗളിക്കുന്ന ഈശ്വര ചിത്രീകരണങ്ങളാണ് ധ്യാനശ്ലോകങ്ങൾ.

ഉപാസനയ്ക്ക് വേണ്ടി മാത്രമല്ല തച്ചുശാസ്ത്ര സംബന്ധമായ ആവശ്യങ്ങൾക്കും ചിത്രരചനപരമായിട്ടുള്ള ആവശ്യങ്ങൾക്കും ധ്യാനശ്ലോകം എന്ന പുസ്തകം വളരെ പ്രയോജനപ്രദമാണ്.ഈ പുസ്തകത്തിൽ 11 കൽപ്പങ്ങളിലായി ആകെയുള്ള 600 ഓളം ദേവതകളുടെ ധ്യാനങ്ങളിൽ ആവശ്യമുള്ള ധ്യാനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ഓരോ കല്പങ്ങളിലും സവിസ്തരമായ ഒരു വിഷയവിവരപ്പട്ടികയും ചേർത്തിരിക്കുന്നു.
1/8 ക്രൗൺ സൈസിൽ 288 പേജിൽ ഈ പുസ്തകം മലയാള വ്യാഖ്യാനസഹിതം തയാറാക്കിയത് കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട് ആണ്
Reviews
There are no reviews yet.