ശ്രീ ദേവീമാഹാത്മ്യം
₹150.00
9 in stock
ശ്രീ ദേവി മാഹാത്മ്യം, ഹൈന്ദവ ആധ്യാത്മിക ഗ്രന്ഥങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ശ്രീ ദേവി മാഹാത്മ്യം. ദുർഗ്ഗാ സപ്തശതി എന്ന പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ഏഴ് ദിവസങ്ങളിലായി ശ്രീ ദുർഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് അത്യുത്തമം എന്നാണ് വിശ്വാസം. 700 സ്ലോകങ്ങൾ അടങ്ങിയ പുസ്തകം ആയതിനാൽ ആണ് സപ്തശതി എന്ന പേരിൽ അറിയപ്പെടുന്നത്. കൈവശം വയ്ക്കുന്നത് കൊണ്ട് തന്നെ ദുഃഖ ദുരിതങ്ങൾ മാറുന്നു എന്നുള്ള വിശ്വാസവും ഈ പുസ്തകത്തിനുണ്ട്.
ശ്രീ ദേവി മാഹാത്മ്യം, ഹൈന്ദവ ആധ്യാത്മിക ഗ്രന്ഥങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ശ്രീ ദേവി മാഹാത്മ്യം. ദുർഗ്ഗാ സപ്തശതി എന്ന പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ഏഴ് ദിവസങ്ങളിലായി ശ്രീ ദുർഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് അത്യുത്തമം എന്നാണ് വിശ്വാസം. 700 സ്ലോകങ്ങൾ അടങ്ങിയ പുസ്തകം ആയതിനാൽ ആണ് സപ്തശതി എന്ന പേരിൽ അറിയപ്പെടുന്നത്. കൈവശം വയ്ക്കുന്നത് കൊണ്ട് തന്നെ ദുഃഖ ദുരിതങ്ങൾ മാറുന്നു എന്നുള്ള വിശ്വാസവും ഈ പുസ്തകത്തിനുണ്ട്. അത്രയേറെ താന്ത്രിക പ്രാധാന്യമുള്ള ഒന്നാണ് ശ്രീദേവി മാഹാത്മ്യം. ഇവിടെ പരിചയപ്പെടുത്തുന്ന ശ്രീദേവി മാഹാത്മ്യം വലിയ അക്ഷരത്തോടു കൂടിയതാണ്. ശ്രീ ചണ്ഡിക യന്ത്രവിധാനം, ശ്രീദുർഗ്ഗാ സപ്തശ്ലോകി, ശ്രീദേവി മഹാത്മ്യ പാരായണ വിധികൾ, ശ്രീദേവി മാഹാത്മ്യ പാരായണ സങ്കല്പം,നവാംഗം, നവാക്ഷ മന്ത്രജപം, വൈദികം രാത്രി സൂക്തം, താന്ത്രികം രാത്രി സൂക്തം, ഉത്തരന്യാസം, വൈദികം ദേവി സൂക്തം, താന്ത്രികം ദേവി സൂക്തം, രഹസ്യ ത്രയം, പ്രത്യേക കാര്യസിദ്ധിക്കുള്ള ശ്ലോകരത്നങ്ങൾ, ആപതുന്മൂലന ശ്രീ ദുർഗ്ഗാ സ്തോത്രം, ക്ഷമാപ്രാർത്ഥന എന്നീ 17 വിഷയങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.