Manisha Panchakam മനീഷപഞ്ചകം
₹30.00
9 in stock
ശ്രീ ശങ്കരാചാര്യരുടെ അദ്വൈതത്തെ ഈ മനോഹരമായ മലയാള ശ്ലോക ഗ്രന്ഥമായ മനീഷാ പഞ്ചകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ പുസ്തകം തികച്ചും വേദാന്തപരവും വ്യക്തമായ ആത്മീയ ഉള്ളടക്കവും ഉൾക്കൊള്ളുന്നു.
ശ്രീ ശങ്കരാചാര്യരുടെ അദ്വൈതത്തെ ഈ മനോഹരമായ മലയാള ശ്ലോക ഗ്രന്ഥമായ മനീഷാ പഞ്ചകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ പുസ്തകം തികച്ചും വേദാന്തപരവും വ്യക്തമായ ആത്മീയ ഉള്ളടക്കവും ഉൾക്കൊള്ളുന്നു. ശ്രീ ശങ്കരൻ കാശിയിൽ താമസിക്കുന്ന കാലത്ത് ഗംഗാതീരത്ത് വച്ച്, എതിരെ നാല് നായ്ക്കളുമായി വന്ന ചണ്ഡാളനോട് വഴിമാറാൻ ആവശ്യപ്പെട്ടു എന്നും, ചണ്ഡാലൻ ആരോടാണ്, - ജഡമായ ശരീരത്തോടോ, ചൈതന്യമായ ആത്മാവിനോടോ - മാറാൻ ആവശ്യപ്പെടുന്നത്, എന്ന് തിരിച്ചു ചോദിച്ചു എന്നും ചണ്ഡാലന്റെ ചോദ്യം കേട്ട് അദ്വൈത ബോധം ഉയർന്ന ആചാര്യൻ അപ്പോൾ രചിച്ചതാണ് മനീഷാ പഞ്ചകം എന്നുമത്രെ ഐതിഹ്യം. അദ്വൈതം, അത് നേടാനുള്ള മാർഗം, ഗുരുപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി, എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാ പഞ്ചകം വേദാന്ത സാര സംഗ്രഹം ആകുന്നു സാധകന്മാർക്ക് പഠിച്ച് ഗ്രഹിച്ച് മനനം ചെയ്യാൻ ഉതകുന്നതാണ് ഈ ലഘുകൃതി. പ്രശസ്ത വേദാന്ത പണ്ഡിതൻ പ്രൊഫ. ജി ബാലകൃഷ്ണൻ നായർ ആണ് ഈ പുസ്തകം വ്യാഖ്യാനം ചെയ്തിരിക്കുന്നത്.
Reviews
There are no reviews yet.