About us
ചരിത്രം
മലയാള രാജ്യം എന്ന പ്രശസ്തമായ ദിനപത്രത്തിന്റെ വിതരണക്കാരനായി അറിയപ്പെട്ടിരുന്ന സ്വർഗീയ എം എസ് ഗോപാല കമ്മത്ത് പുസ്തകശാലയുടെ സ്ഥാപകൻ. തികച്ചും എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച ഈ ചെറിയ പുസ്തകശാല, ശ്രീ ജി നരസിംഹ കമ്മത്ത് ഏറ്റെടുക്കുകയും, ഉപഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്താൽ ഈ നിലയിൽ വളർന്നിരിക്കുന്നു.
ഇപ്പോൾ സ്ഥാപനം നടത്തുന്നത് മൂന്നാം തലമുറയിൽ പെട്ട ശ്രീ എൻ മനോജ് കുമാറാണ്.
കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി വൈക്കം നിവാസികളുടെ പുസ്തക ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് പ്രവർത്തിച്ചിരുന്ന ഞങ്ങൾക്ക് ഇന്ന് കേരളം മാത്രമല്ല ഭാരതത്തിലെ തന്നെ അറിയപ്പെടുന്ന പുസ്തകശാലയായി സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മലയാള പുസ്തകങ്ങൾ തിരയുന്ന ആർക്കും ഇന്ന് മലയാളരാജ്യം ഒരു ആശ്രയകേന്ദ്രമാണ് .
പ്രവർത്തനവും സേവനങ്ങളും
മേൽപ്രസ്താവിച്ചത് പോലെ പുസ്തക വിപണിയിൽ ചെറുതെങ്കിലും ഉറച്ച കാൽവയ്പുകളോടെ മുന്നേറിയ മലയാളരാജ്യം വൈക്കം മഹാദേവക്ഷേത്രം എന്ന ചെറുപുസ്തകം വിപണിയിൽ എത്തിച്ചുകൊണ്ട് പ്രസാധകരംഗത്തേക്ക് കടന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി അദ്ദേഹത്തിന്റെ ഈ ആധികാരിക ഗ്രന്ഥം പ്രസിദ്ധീകരിക്കുവാൻ മലയാള രാജ്യം ബുക്ക് ഡിപ്പോയെ തിരഞ്ഞെടുത്തു കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു.
പ്രശസ്ത വേദപണ്ഡിതൻ ബ്രഹ്മശ്രീ നാരായണമൂർത്തി അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ശബ്ദത്തിൽ ആലപിച്ച ശ്രീമദ് ഭാഗവതം സമ്പൂർണ്ണ പാരായണം പെൻഡ്രൈവ് രൂപത്തിൽ മലയാള രാജ്യം ഡിപ്പോ പുറത്തിറക്കി.
ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ആണ് ഈ വിശിഷ്ടമായ പെൻഡ്രൈവ് ഭക്തജനങ്ങളിലേക്ക് പകർന്നത്. ഇത് കൂടാതെ നിരവധി ചെറു കീർത്തന പുസ്തകങ്ങൾ മലയാള രാജ്യം
പ്രകാശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷമായി ഓൺലൈൻ രംഗത്തേക്ക് മലയാളരാജ്യം കാലൂന്നിയിരിക്കുന്നു.
മറ്റെവിടെ തിരഞ്ഞാലും കിട്ടാത്ത അപൂർവ പുസ്തകങ്ങൾ ഞങ്ങളുടെ പ്രത്യേകതയാണ്.
ഭാരതത്തിലെ ഏതു മൂലയിലേക്കും ആവശ്യക്കാർക്ക് മലയാള പുസ്തകങ്ങൾ എത്തിക്കുന്നതിൽ മലയാള രാജ്യം ബദ്ധശ്രദ്ധരാണ്.
മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ആവശ്യക്കാരിൽ എത്തിക്കുക, എന്നതാണ് മലയാളരാജ്യത്തിന്റെ ലക്ഷ്യം.
എന്നും പുസ്തക പ്രേമികൾക്കൊപ്പം മലയാള രാജ്യം