Oru Sadhakante Sancharam ഒരു സാധകന്റെ സഞ്ചാരം

110.00

7 in stock

ഈ സാധകൻ ഒരു സഞ്ചാരിയാണ്, തീർത്ഥാടകനാണ്, അതിനാൽ ഗ്രന്ഥം ഒരു സഞ്ചാരകഥയാണ്. സാധകന്റെ സഞ്ചാരം ആയതിനാൽ അദ്ധ്യാത്മമാർഗ്ഗസഞ്ചരണവും ആണ്. കാഥികൻ ഒരു ക്രിസ്തു ഭക്തനാകുന്നു. ഈ ക്രൈസ്തവ ഗ്രന്ഥം എങ്ങനെ ഒരു ഹിന്ദു സന്ന്യാസി വിവർത്തനം ചെയ്യാനിടയായി, ഒരു ഹിന്ദു സംഘടനയിൽനിന്ന് എങ്ങനെ പ്രസിദ്ധപ്പെടുത്തുന്നു എന്ന ഒരു ചോദ്യം ചിലർക്കെങ്കിലും തോന്നാം.

Publisher

ഈ സാധകൻ ഒരു സഞ്ചാരിയാണ്, തീർത്ഥാടകനാണ്, അതിനാൽ ഗ്രന്ഥം ഒരു സഞ്ചാരകഥയാണ്. സാധകന്റെ സഞ്ചാരം ആയതിനാൽ അദ്ധ്യാത്മമാർഗ്ഗസഞ്ചരണവും ആണ്. കാഥികൻ ഒരു ക്രിസ്തു ഭക്തനാകുന്നു. ഈ ക്രൈസ്തവ ഗ്രന്ഥം എങ്ങനെ ഒരു ഹിന്ദു സന്ന്യാസി വിവർത്തനം ചെയ്യാനിടയായി, ഒരു ഹിന്ദു സംഘടനയിൽനിന്ന് എങ്ങനെ പ്രസിദ്ധപ്പെടുത്തുന്നു എന്ന ഒരു ചോദ്യം ചിലർക്കെങ്കിലും തോന്നാം. അതിന് സമുചിതമായ സമാധാനം ഈ വിശിഷ്ട കൃതി ഒരു ആവർത്തി വായിച്ചു നോക്കൂ അപ്പോൾ മനസ്സിലാകും എന്നാണ്. ഓരോ വ്യക്തിക്കും അവനവന്റെ വഴിക്ക് ഈശ്വരനെ സമീപിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും അത് സാദ്ധ്യമാണെന്നും ഉള്ളത് ഹിന്ദുമതത്തിന്റെ സവിശേഷതകളിൽ ഒന്നാകുന്നു. സ്ഥലകാല - വ്യക്തിഭേദമനുസരിച്ച് വഴികൾ പലതെങ്കിലും ഏവരും ചെന്നെത്തുന്ന ലക്ഷ്യം ഒന്നാണെന്നും, പേര് പലതായതുകൊണ്ട് പൊരുൾ മാറുന്നില്ലെന്നും വഴിക്ക് തീർത്ഥാടകർക്ക് ഒരേ മാതിരി അനുഭവങ്ങൾ ഉണ്ടാകാമെന്നും അനാദികാലം മുതൽ നമ്മുടെ ഈശ്വര പുരുഷന്മാർ പ്രഖ്യാപിച്ചിട്ടുള്ളതും അവിച്ഛിന്നം ഭക്തന്മാരുടെ ജീവിതം കൊണ്ട് തെളിയിക്കപ്പെട്ടു പോന്നിട്ടുള്ളതും ആകുന്നു. പള്ളിയും അമ്പലവും മസ്ജിദും തമ്മിൽ വരമ്പും വേലിയും മണ്ണിലേ ഉള്ളൂ, വിണ്ണിലില്ല ഉള്ളുരുകി പ്രാർത്ഥിച്ചാൽ, വ്യാകുലതയോടെ വിളിച്ചാൽ, ഈശ്വരൻ വിളി കേൾക്കും എന്നത് ദേശകാലങ്ങളെ അതിക്രമിച്ചുള്ള ഒരു നിത്യ സത്യമാകുന്നു. സ്വാമി സിദ്ധിനാഥാനന്ദജി ആണ് ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “Oru Sadhakante Sancharam ഒരു സാധകന്റെ സഞ്ചാരം”

Your email address will not be published. Required fields are marked *

WhatsApp chat