Srimad Ayyappa Bhagavatam ശ്രീമദ് അയ്യപ്പ ഭാഗവതം
₹450.00
967 in stock
ശബരിഗിരീശ്വരനായ അയ്യപ്പസ്വാമിയുടെ അപദാനങ്ങളും തത്ത്വങ്ങളും ഏറ്റവും ലളിതമായും സുദീര്‍ഘമായും ശ്രേയസ്ക്കരമായും പ്രതിപാദിച്ചിട്ടുള്ള ഉത്തമ ഗ്രന്ഥമാണ് ശ്രീമദ് അയ്യപ്പഭാഗവതം. 14 കാണ്ഡങ്ങളില്‍ ആയി 14000 വരികളില്‍ ശുദ്ധമലയാളത്തില്‍ കിളിപ്പാട്ട് രൂപത്തില്‍ ആണ് ഈ ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മഹിഷാസുര ജനനം, ചണ്ഡികാ ദേവിയുടെ അവതാരം, പാലാഴിമഥനം, മോഹിനി അവതാരം തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ ആദ്യ മൂന്ന് കാണ്ഡങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. അയ്യപ്പസ്വാമിയുടെ ദിവ്യ അവതാരം, നാമകരണം, ഭഗവാന്റെ ഭൂലോക ആഗമനവും പന്തള വാസവും, മഹിഷീമര്‍ദ്ദനം, ശ്രീ ഭൂതനാഥ ഗീത, ഭക്തിലക്ഷണങ്ങള്‍, ദര്‍ശന വിധികള്‍ തുടങ്ങിയ ഭാഗങ്ങള്‍ നാലുമുതല്‍ ഒന്‍പതു വരെയുള്ള കാണ്ഡങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. വിശ്വരൂപ ദര്‍ശനവും പമ്പാ മാഹാത്മ്യവും ഭഗവത് പൂജാ വിധാനങ്ങളും ഭഗവത് പ്രതിഷ്ഠയും മറ്റും അടുത്ത അഞ്ചു കാണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്നു.
ശ്രീമദ് അയ്യപ്പ ഭാഗവതം ഭഗവാൻ അയ്യപ്പൻറെ പ്രത്യക്ഷ സ്വരൂപമാണ്. അത് ഭഗവാന്റെ ദ്രവരൂപത്തിലുള്ള അമൃതമാണ്.പരമമായ വേദാന്ത സാരത്തെ, ആ പരമ സത്യമായ ഭഗവാൻ അയ്യപ്പൻറെ ചരിതങ്ങളും ലീലകളും തത്വങ്ങളും മോക്ഷമാർഗ്ഗങ്ങളും ആണ് ശ്രീമദ് അയ്യപ്പ ഭാഗവതം നമ്മൾക്ക് പകർന്നു നൽകുന്നത്.
സത്യസന്ധമായി പിന്തുടരുന്ന ഭക്തരെ യഥാർത്ഥ അയ്യപ്പ ദർശനത്തിലേക്ക് ശ്രീമദ് അയ്യപ്പ ഭഗവതം എത്തിക്കുന്നു. നാം ആരെന്നോ എന്താണ് ഈ ജീവിതത്തിൽ നേടേണ്ടത് എന്നോ എന്തുകൊണ്ട് ജനിച്ചു വന്നോ യഥാർത്ഥ സന്തോഷത്തിൽ എങ്ങനെ ജീവിക്കണം എന്നോ അറിയാതെ വിഷമിക്കുമ്പോൾ, ഇരുട്ടിൽ പ്രകാശം എന്നപോലെ മാനത്തെ മകരജ്യോതി എന്നപോലെ നമ്മുടെ ഉൾക്കണ്ണു തുറക്കുവാൻ ശ്രീമത് അയ്യപ്പഭാഗവതം നമ്മെ പ്രാപ്തരാക്കും.
Reviews
There are no reviews yet.