ഡോ പി വി ഔസേഫ് എഴുതിയ ഭാരതീയ പാരമ്പര്യ നിർമ്മാണശാസ്ത്ര ദർശനം വാസ്തുവിദ്യ പുസ്തകമാണ്. പരമ്പരാഗത വാസ്തു ശാസ്ത്രമാണ് പ്രകാരം വാസ്തുശാസ്ത്രത്തെ ഒരു സാങ്കേതികവിഷയം എന്നതിലുപരി വേദാന്തമോ മീമാംസയോ പോലുള്ള ഒരു ദർശനമായിട്ടാണ് ഭാരതീയ പാരമ്പര്യം പരിഗണിച്ചു പോരുന്നത്. പഞ്ചഭൂതങ്ങളെ താളാത്മകമായും ഭാവാത്മ ഭാവനാത്മകമായും ആനുപാതികമായും 'വസ്തുവിൽ' സന്നി വേശിപ്പിക്കുമ്പോൾ ആണ് ഒരു നിർമ്മിതി 'വാസ്തുവായി' പരിണമിക്കുന്നത് ഏത് ഗ്രഹനിർമ്മിതിയും ലക്ഷണമൊത്തതാകണമെന്ന് വാസ്തുശാസ്ത്രം അനുശാസിക്കുന്നു. വിലക്ഷണ ഗ്രഹത്തിൽ വസിക്കുന്നവർക്ക് അസുഖം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഭൂമിയുടെ ഉറപ്പ്, കാറ്റിന്റെ ഗതി, സൂര്യപ്രകാശപതനം, വീടിന്റെ ദർശനം, നിർമ്മാണ വസ്തുക്കൾ, മൂലസ്ഥാനം തുടങ്ങി വീടിനെ ലക്ഷണയുക്തമാക്കുവാൻ ഉള്ള ശാസ്ത്രനിർദ്ദേശങ്ങൾക്കു പിന്നിൽ നൂറ്റാണ്ടുകൾ നീളുന്ന അന്വേഷണങ്ങളുടെ ചരിത്രം ഉണ്ട്. ഗഹനമായ സംസ്കൃത മൂല ഗ്രന്ഥങ്ങളിലെ വാസ്തുശാസ്ത്ര പൊരുളുകൾ സാധാരണക്കാർക്കായി ലളിതമായ വിശകലനങ്ങളോട് സംക്ഷിപ്തമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ശാസ്ത്ര വിധിപ്രകാരം തയ്യാറാക്കിയ 12 വീടുകളുടെ പ്ലാനുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു
Reviews
There are no reviews yet.