Chandogyopanishad ഛാന്ദോഗ്യോപനിഷത്ത്

200.00

3 in stock

ഛാന്ദോഗ്യോപനിഷത്ത് എല്ലാ ഉപനിഷത്തുകളിലും രണ്ടാമത്തേതാണ്, കൂടാതെ സംസ്‌കൃത സാഹിത്യത്തിന്റെ അപൂർവ രൂപമായ ദേവനാഗിരിയിൽ എഴുതിയിരിക്കുന്നു. സ്വാമി മൃഡാനന്ദ ഈ പുസ്തകം മലയാളത്തിലേക്ക് വ്യാഖ്യാനം ചെയ്തിരിക്കുന്നു. ഉപനിഷത്ത് പഠിക്കാൻ പ്രയാസമാണ്, പക്ഷേ ഒരിക്കൽ പഠിച്ചാൽ അത് ആജീവനാന്ത നേട്ടമാണ്.

Publisher

ഛാന്ദോഗ്യോപനിഷത്ത് എല്ലാ ഉപനിഷത്തുകളിലും രണ്ടാമത്തേതാണ്, കൂടാതെ സംസ്‌കൃത സാഹിത്യത്തിന്റെ അപൂർവ രൂപമായ ദേവനാഗിരിയിൽ എഴുതിയിരിക്കുന്നു. സ്വാമി മൃഡാനന്ദ ഈ പുസ്തകം മലയാളത്തിലേക്ക് വ്യാഖ്യാനം ചെയ്തിരിക്കുന്നു. ഉപനിഷത്ത് പഠിക്കാൻ പ്രയാസമാണ്, പക്ഷേ ഒരിക്കൽ പഠിച്ചാൽ അത് ആജീവനാന്ത നേട്ടമാണ്. ഛാന്ദോഗ്യോപനിഷത്ത് ഛാന്ദോഗ്യ ബ്രാഹ്മണത്തിന്റെ കഥ പറയുന്ന സാമവേദത്തിന്റെ അവസാന 8 അധ്യായങ്ങൾ ഉൾക്കൊള്ളുന്നു, നൂറ്റാണ്ടുകളായി ആത്മീയതയുടെ പാതയെ പ്രകാശിപ്പിക്കുന്നു.
വിദ്യാർജിക്കാനായി രണ്ടു വിദ്യാർത്ഥികൾ ഒരു ഗുരുവിനെ സമീപിക്കുന്നത് നാം ഈ ഉപനിഷത്തിൽ കാണുന്നു. അവരിൽ ഒരാൾ ആദ്യദിവസം ലഭിച്ച ഉപദേശം കൊണ്ട് സംതൃപ്തനായി ആത്മജ്ഞാനം നേടാതെ ദേഹാത്മ ബുദ്ധിയായി തന്നെ കഴിയുന്നു. എന്നാൽ രണ്ടാമൻ, ഗുരു ഉപദേശത്തെ കുറിച്ച് വിചിന്തനം ചെയ്തു. തത് ഫലമായി താൻ ശ്രവിച്ചത് പൂർണ്ണമല്ലെന്ന് ബോധ്യമായി വീണ്ടും ഗുരുവിനെ സമീപിക്കുന്നു. അയാൾ തപസ്സുചെയ്ത് ജീവിത ലക്ഷ്യമായ ആത്മജ്ഞാനം കൈവരിക്കുന്നു.
ശാസ്ത്രജ്ഞാനത്തോടൊപ്പം ആധ്യാത്മിക വിജ്ഞാ വികാസവും ഉണ്ടായാൽ മാത്രമേ ജീവിതം കൃതാർത്ഥമാക്കാൻ സാധിക്കൂ എന്ന് ബോധ്യപ്പെടുത്താൻ പോകുന്ന ഒരു ഉപനിഷത്താണ് ഇത്. പാശ്ചാത്യപരിഷ്കാരത്തിൽ ഭ്രമിച്ച് ആത്മദാരിദ്ര്യമായിക്കൊണ്ടിരിക്കുന്ന മാനവരാശിക്ക് ഈ ഉപനിഷത്തിന്റെ പഠനം സഹായകമാകും. ഛാന്ദോഗ്യോപനിഷത്തിന്റെ പ്രമേയം ഇന്നത്തെ ലോകത്തിൽ അപൂർവമായ ആത്മീയതയാണ്.

Reviews

There are no reviews yet.

Be the first to review “Chandogyopanishad ഛാന്ദോഗ്യോപനിഷത്ത്”

Your email address will not be published. Required fields are marked *

WhatsApp chat